കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (09:00 IST)
സണ്‍ഡേ ഹോളിഡേ,വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം ജിസ് ജോയ് പൃഥ്വിരാജുമായി കൈകോര്‍ക്കുന്നു. തന്റെ അടുത്ത ചിത്രം പൃഥ്വിരാജ് സുകുമാരനുമൊപ്പമുണ്ടാകുമെന്ന് സംവിധായകന്‍ സൂചന നല്‍കി. പൃഥ്വിരാജിനും നിര്‍മ്മാതാവ് അരുണ്‍ നാരായണനുമൊപ്പം എടുത്ത ഒരു ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കിട്ട ജിസ് ജോയ് അതിനെ 'ദി ഫ്യൂച്ചര്‍ വര്‍ക്‌സ്' എന്ന് അടിക്കുറിപ്പ് നല്‍കി.
ജിസ് ജോയിയുടെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്ലൊരു എന്റര്‍ടെയ്നര്‍ ആയിരിക്കും. ഇത്തവണ പൃഥ്വിരാജിനൊപ്പം കൈകോര്‍ക്കുമ്പോള്‍ ഏത് ഫോര്‍മാറ്റിലുളള ചിത്രമായിരിക്കും എന്നത് കണ്ടുതന്നെ അറിയണം.എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ സംവിധായകന് ആകുമെന്നത് ഉറപ്പാണ്.കുഞ്ചാക്കോ ബോബനൊപ്പം 'മോഹന്‍ കുമാര്‍ ഫാന്‍സ്' എന്ന ചിത്രം റിലീസ് ചെയ്യുവാനായി കാത്തിരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്.
അതേസമയം പൃഥ്വിരാജിനു മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.'കോള്‍ഡ് കേസ്', 'കുരുതി', 'ജന ഗണ മന' എന്നീ സിനിമകളുടെ ചിത്രീകരണം അദ്ദേഹം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 'കാളിയന്‍', 'തീര്‍പ്പ്', 'വാരിയംകുന്നന്‍', 'കറാച്ചി 81', ഷാജി കൈലാസിനൊപ്പമുള്ള 'കടുവ', ഇര്‍ഷാദ് പരാരിയുമൊത്തുള്ള 'അയല്‍വാസി', ഒരു വിര്‍ച്വല്‍ ബഹുഭാഷാ ചിത്രം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്.ഭ്രമം എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടന്‍.