എമ്പുരാന് മുമ്പ് മോഹന്‍ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ്,'ബാറോസ്' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (12:09 IST)

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ നായകനായത് മോഹന്‍ലാല്‍ ആയിരുന്നു.ഇപ്പോളിതാ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രം അവതരിപ്പിക്കാനൊരുങ്ങുകയാണ് പൃഥ്വിരാജ്. ഇതിനുള്ള സൂചനകളും നടന്‍ നല്‍കി. റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് സൂചന പൃഥ്വിരാജ് നല്‍കിയത്.

ചേട്ടാ നിങ്ങളെ സംവിധാനം ചെയ്യാനും നിങ്ങളാല്‍ സംവിധാനം ചെയ്യപ്പെടാനും കാത്തിരിക്കാനാകുന്നില്ല എന്നാണ് പൃഥ്വി പറഞ്ഞത്. ദൃശ്യം 2-ലെ മോഹന്‍ലാലിന്റെ അഭിനയമികവിനെ അദ്ദേഹം വാനോളം പ്രശംസിക്കുകയും ചെയ്തു.'ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളിലൊന്നായ ജിജോ സാറിന്റെ മലയാളസിനിമയിലേക്കുള്ള തിരിച്ചുവരവില്‍ ഒരു ഭാഗമാകുന്നതിലും നന്ദി. ബാറോസ് ഒരു മോഹന്‍ലാല്‍ ചിത്രം'-പൃഥ്വിരാജ് പറഞ്ഞു.

അതേസമയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസ് ഒരുങ്ങുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :