ഏകാകിയായി പൃഥ്വിരാജ്,'ഭ്രമം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഫെബ്രുവരി 2021 (12:46 IST)

പൃഥ്വിരാജ് ഭ്രമം ഷൂട്ടിംഗ് തിരക്കിലാണ്. സിനിമയുടെതായി പുറത്തു വരുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ജനാലകള്‍ക്ക് അരികെ ഏകാകിയായി പുറത്തേക്ക് നോക്കിയിരിക്കുന്ന നടനെയാണ് കാണാനാകുന്നത്. പ്രത്യേകം ലൈറ്റുകള്‍ ഒന്നും ഇല്ലാത്ത പഴയ ഒരു കെട്ടിടത്തിന്റെ ചുമരിനോട് ചേര്‍ന്ന തന്റെ ഇരിപ്പിടത്തിനു തൊട്ടു പുറകിലായി ഒരു ടേബിള്‍ ലൈറ്റ് മാത്രമാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലുള്ളത്.ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് കണ്ണുകാണാത്ത ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കറുത്ത കൂളിംഗ് ധരിച്ചുളള തന്റെ രൂപവും പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു.

ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണെന്നാണ് പറയപ്പെടുന്നത്. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു.മംമ്ത മോഹന്‍ദാസ്,റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രവി.കെ ചന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.അദ്ദേഹം തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :