ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ, അത് എന്റെ ഉമ്മയാണ് :ഷിയാസ് കരീം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ജൂണ്‍ 2022 (12:35 IST)

മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലേക്കുള്ള തന്റെ സ്വപ്ന യാത്രയിലാണ് നടന്‍ ഷിയാസ് കരീം. മോഡലിംഗിലൂടെ തുടങ്ങി ബിഗ് ബോസ് പിന്നിട്ട ഷിയാസ് എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.
പ്രണയത്തെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

ഒരുപാട് പെണ്‍കുട്ടികളോട് എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട് എങ്കിലും, രണ്ട് മൂന്ന് പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോള്‍ ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ, അത് എന്റെ ഉമ്മയാണ് എന്നാണ് ഷിയാസ് കരീം പറഞ്ഞത്.

സഹോദരന്‍ നിബാസും പരിപാടിയില്‍ പങ്കെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :