പൃഥ്വിരാജ് ചിത്രങ്ങളെ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നോ? അന്ന് തിലകന്‍ പറഞ്ഞത്

രേണുക വേണു| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (13:23 IST)

കരിയറിന്റെ തുടക്കകാലത്ത് പല വിവാദങ്ങള്‍ക്കുമൊപ്പം ഉയര്‍ന്നുകേട്ട പേരായിരുന്നു പൃഥ്വിരാജിന്റേത്. അതിലൊന്നാണ് പൃഥ്വിരാജ്-ദിലീപ് പോര്. പൃഥ്വിരാജ് സിനിമകളെ തിയറ്ററില്‍ കൂവി തോല്‍പ്പിക്കാന്‍ ദിലീപ് ആളെ ഇറക്കിയിരുന്നെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. അക്കാലത്ത് നടന്‍ തിലകന്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായി.

'താന്‍ ഒരിക്കല്‍ പൃഥ്വിരാജിന്റെ സിനിമ കാണാന്‍ തിയറ്ററില്‍ പോയി. സിനിമയില്‍ പൃഥ്വിരാജ് ഡയലോഗ് പറയാന്‍ തുടങ്ങുമ്പോഴേക്കും കുറേ ആളുകള്‍ കൂവാന്‍ തുടങ്ങി. ഡയലോഗ് പറഞ്ഞു കഴിഞ്ഞിട്ടാണ് കൂവുന്നതെങ്കില്‍ അത് ശരി. ഇത് ഡയലോഗ് പറയുന്നതിനു മുന്‍പാണ്. ഡയലോഗ് പറയുന്നതിനു മുന്‍പാണ് കൂവുന്നതെങ്കില്‍ 'നീ ഇവിടെ ഒന്നും പറയണ്ടടാ..' എന്നാണ്,' തിലകന്‍ പറഞ്ഞു. പൃഥ്വിരാജ് സിനിമകളെ തകര്‍ക്കാന്‍ ദിലീപ് ഫാന്‍സ് അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നതെന്നാണ് തിലകന്‍ അടക്കം അന്ന് പരോക്ഷമായി പറഞ്ഞുവച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിപെ പൃഥ്വിരാജ് സ്വീകരിച്ച ശക്തമായ നിലപാടും ഇതിന്റെ ശേഷിപ്പായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :