ത്രില്ലടിപ്പിക്കാന്‍ 'നീലവെളിച്ചം', നാളെ മുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (11:09 IST)
ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' റിലീസിന് ഒരുങ്ങുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ചിത്രം പ്രഖ്യാപിച്ചത്. നാളെ മുതല്‍ തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ഏപ്രില്‍ 20നാണ് റിലീസ്.
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോള്‍ നേടി.
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :