Bigg Boss Malayalam 'തീരെ ഒഴിവാക്കാനാവാത്ത ഒരു യാത്ര'; ബിഗ് ബോസ് പ്രൊമോ വീഡിയോയുമായി മോഹന്‍ലാല്‍
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (10:15 IST)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ നാലാം വാരത്തിലേക്ക് കടന്നു. ഇപ്പോഴിതാ ഞായറാഴ്ച എപ്പിസോഡിന് പകരം ബുധനാഴ്ച മോഹന്‍ലാല്‍ എത്തുമെന്ന് പറഞ്ഞിരിക്കുകയാണ്. അതിനുള്ള കാരണവും നടന്‍ വെളിപ്പെടുത്തി.
സാധാരണ നമ്മള്‍ കണ്ടുമുട്ടുന്നത് വാരാന്ത്യങ്ങളിലാണ്. തീരെ ഒഴിവാക്കാനാവാത്ത ഒരു യാത്ര പോവേണ്ടതുണ്ട്. അതുകൊണ്ട് ശനിയാഴ്ച വരെ കാക്കാതെ ബുധന്‍, വ്യാഴം ദിനങ്ങളില്‍ ഞാനെത്തും. അന്ന് നമുക്ക് കാണാനും കേള്‍ക്കാനും പറയാനും ഏറെയുണ്ടാവും. അപ്പൊ ഇനി നേരത്തെ, നേരിട്ട് ബുധനാഴ്ച രാത്രി, മോഹന്‍ലാല്‍ പുതിയ പ്രൊമോ വീഡിയോയില്‍ പറഞ്ഞു .