'ഗപ്പി' സംവിധായകനൊപ്പം പൃഥ്വിരാജ്, അണിയറയില്‍ പുത്തന്‍ ചിത്രം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (14:45 IST)

'ഗപ്പി' സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജുമായി പൃഥ്വിരാജ് പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ആഷിഖ് ഉസ്മാനാണ് നിര്‍മ്മിക്കുന്നത്.


മാലദ്വീപില്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആടുജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമേ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂ എന്നാണ് കേള്‍ക്കുന്നത്.

ജനഗണമന', 'കടുവ', 'ഗോള്‍ഡ്' എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :