'സിനിമ റിലീസായ ശേഷം 'ഞാന്‍ അതാണ് ഉദ്ദേശിച്ചത്, ഇതാണ് ഉദ്ദേശിച്ചത്' എന്നു പറയുന്നതില്‍ കാര്യമില്ല' പ്രേമലു സംവിധായകന്റെ വാക്കുകള്‍

നസ്ലന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് സംവിധാനം ചെയ്ത പ്രേമലു തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്

Gireesh AD
രേണുക വേണു| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (09:33 IST)
Gireesh AD

ഒരു സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അത് പൂര്‍ണമായി പ്രേക്ഷകരുടെ ആണെന്ന് പ്രേമലു സംവിധായകന്‍ ഗിരീഷ് എ.ഡി. സിനിമ റിലീസ് ചെയ്ത ശേഷം 'ഞാന്‍ അതാണ് ഉദ്ദേശിച്ചത്, ഇതാണ് ഉദ്ദേശിച്ചത്' എന്നൊക്കെ സംവിധായകന് വിശദീകരിക്കേണ്ടി വരുന്നതില്‍ കാര്യമില്ല. അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് തടയിടാന്‍ സാധിക്കില്ലെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

' സിനിമ റിലീസ് ആയി കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ അവിടെ ചെന്ന് 'ഞാന്‍ അതാണ് ഉദ്ദേശിച്ചത്, ഇതാണ് ഉദ്ദേശിച്ചത്' എന്നൊന്നും വിശദീകരിക്കുന്നതില്‍ കാര്യമില്ല. ആളുകള്‍ക്ക് എന്താണ് കിട്ടിയതെന്നുള്ളതാണ്. സിനിമ റിലീസ് ചെയ്താല്‍ പിന്നെ അത് പ്രേക്ഷകരുടേതാണ്. പ്രേക്ഷകര്‍ എന്ത് പറയുന്നു അതാണ് സിനിമ. അതിനപ്പുറത്തേക്ക് 'ഞാന്‍ അതാണ് ഉദ്ദേശിച്ചത്' എന്നു പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ ഉദ്ദേശിച്ചത് അവര്‍ക്ക് മനസിലായിട്ടുണ്ടാകില്ല. അവര്‍ക്ക് മനസിലായ കാര്യമേ അവര്‍ എടുക്കൂ, അതേ അവര്‍ പറയൂ. അതില്‍ തൊറ്റൊന്നും തോന്നിയിട്ടില്ല,' ഗിരീഷ് പറഞ്ഞു.

നസ്ലന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് സംവിധാനം ചെയ്ത പ്രേമലു തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്. ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :