'പ്രേമലു' വിജയമായോ? ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഫെബ്രുവരി 2024 (15:19 IST)
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'പ്രേമലു' പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.
ഇന്ത്യയില്‍ നിന്ന് ഏകദേശം 90 ലക്ഷം രൂപയാണ് പ്രേമലുവിന് ആദ്യദിനം ലഭിച്ചത്.ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ 1.05 കോടി രൂപയാണെന്ന് വിവരം.30 ലക്ഷം രൂപയാണ് വിദേശത്ത് നിന്ന് ചിത്രം നേടിയത്.
റിലീസിന്റെ ആദ്യ ദിനം, 'പ്രേമലുവിന് മൊത്തത്തില്‍ 36.60% തിയേറ്റര്‍ ഒക്യുപെന്‍സി ലഭിച്ചു.
തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :