ഈ വര്‍ഷത്തെ ആദ്യത്തെ അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായി പ്രേമലു

Premalu
Premalu Movie
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (08:58 IST)
ഈ വര്‍ഷത്തെ ആദ്യത്തെ അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം പ്രേമലു. 12.5 കോടി ബജറ്റിലാണ് സിനിമയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചിത്രത്തിന്റെ ആദ്യ ആഴ്ചയില്‍ ആഗോള ഗ്രോസ് കളക്ഷന്‍ 26 കോടിയായിരുന്നു. ഗിരീഷ് എ ഡിയുടെ തന്നെ തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ ഫൈനല്‍ കളക്ഷന്‍ ആണ് പ്രേമലു 13 ദിവസം കൊണ്ട് മറികടന്നത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുണ്ട്. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം എത്തിയത്. നസ്ലനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :