നടന്‍ വിജയുടെ മകന്‍ സംവിധായകനാകുന്നു; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (08:36 IST)
നടന്‍ വിജയുടെ മകന്‍ ജയ്‌സണ്‍ സഞ്ജയ് സംവിധായകനാവും എന്ന് റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ വച്ച് നടന്നെന്നും വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ നായകനായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നാണ് വിവരം. ജേസന്റെ ചിത്രത്തില്‍ പിതാവ് വിജയ് നായകനാകില്ലെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുന്നത് യുവാന്‍ ശങ്കര്‍ രാജയായിരിക്കും.

പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍ ആണ് ചിത്രം നിര്‍പ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാരചനയുടെ അവസാന ഘട്ടത്തിലാണ് ജയ്‌സന്‍ സഞ്ജയ്. ചിത്രത്തിലെ നായിക സംവിധായകന്‍ ശങ്കറിന്റെ മകള്‍ അതിഥി ശങ്കര്‍ ആയിരിക്കും എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :