'എന്റെ പ്രിയപ്പെട്ടവര്‍'; അനുഗ്രഹീതന്‍ ആന്റണി ലൊക്കേഷന്‍ ഓര്‍മ്മകളില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ !

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 2 മെയ് 2021 (08:57 IST)

അനുഗ്രഹീതന്‍ ആന്റണിയുടെ വിജയം ഏറെ സന്തോഷം നല്‍കിയത് സണ്ണി വെയ്ന്‍ ആയിരുന്നു. നാളുകളായി താന്‍ പ്രതീക്ഷിച്ചിരുന്ന വിജയം അദ്ദേഹം ദുല്‍ക്കറിനൊപ്പം ആഘോഷമാക്കിയിരുന്നു. സിനിമ പോലെ തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ലൊക്കേഷന്‍ ഓര്‍മ്മകളും നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ പ്രിയപ്പെട്ടതാണ്. ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്.

'എന്റെ പ്രിയപ്പെട്ട രണ്ട് അഭിനേതാക്കളായ മനുഷ്യര്‍ ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി. അനുഗ്രഹീതന്‍ ആന്റണിയുടെ സെറ്റുകളില്‍ നിന്ന്.'-പ്രശാന്ത് അലക്‌സാണ്ടര്‍ കുറിച്ചു.

ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് പ്രശാന്ത് അവതരിപ്പിച്ചത്.
ഒരു വര്‍ഷത്തോളം വൈകിയാണ് സിനിമ ഏപ്രില്‍ ഒന്നിന് പ്രേക്ഷകരിലേക്ക് എത്തിയത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍ ഗൗരി കിഷന്‍ ആണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :