തീയേറ്ററുകള്‍ അനുഗ്രഹീതം, സന്തോഷം പങ്കുവെച്ച് സണ്ണി വെയ്ന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (17:06 IST)

തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് അനുഗ്രഹീതന്‍ ആന്റണി.സണ്ണി വെയ്‌നും ദുല്‍ഖര്‍ സല്‍മാനും സിനിമയുടെ വിജയം ആഘോഷളാക്കിയിരുന്നു. എങ്ങു നിന്നും നല്ല പ്രതികരണം ലഭിക്കുന്ന ചിത്രം രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇക്കാര്യം സണ്ണി വെയ്ന്‍ തന്നെയാണ് അറിയിച്ചത്. പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി കൊണ്ടാണ് നടന്‍ സന്തോഷം പങ്കു വെച്ചത്.

നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത 'അനുഗ്രഹീതന്‍ ആന്റണി'യില്‍ ഗൗരി കിഷന്‍ ആണ് നായിക.നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെയാണ് കഥ. സെല്‍വകുമാര്‍ ഛായാഗ്രാഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :