തുടര്‍ച്ചയായി 2 വിജയചിത്രങ്ങള്‍, ഗംഭീര തിരിച്ചുവരവ് നടത്തി സണ്ണി വെയ്ന്‍!

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (09:02 IST)

മലയാള സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സണ്ണി വെയ്ന്‍. അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളാണ് ഹിറ്റുകളുമായി മാറിയിരിക്കുന്നത്. അനുഗ്രഹീതന്‍ ആന്റണി, ചതുര്‍മുഖം എന്നീ ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തുടക്കം മുതലേ ഹൗസ് ഫുള്‍ ബോര്‍ഡുകള്‍ അനുഗ്രഹീതന്‍ ആന്റണി പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ വീണു. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന വിശേഷണവുമായി എത്തിയ 'ചതുര്‍മുഖം'വും പ്രേക്ഷകര്‍ സ്വീകരിച്ചു.

ഈ രണ്ടു ചിത്രങ്ങളിലും സണ്ണി ആന്റണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത 'അനുഗ്രഹീതന്‍ ആന്റണി'യില്‍ ഗൗരി കിഷന്‍ ആണ് നായിക.

'ചതുര്‍ മുഖം'ത്തില്‍ മഞ്ജു വാര്യരുമായി ആദ്യമായാണ് നടന്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത്. നടിയുടെ കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നതെങ്കിലും സണ്ണി തന്റെ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചു.


കുറുപ്പ്, കുറ്റവും ശിക്ഷയും, പാപ്പന്‍,9എം എം,സാറാസ് തുടങ്ങിയ സണ്ണി വെയ്‌നിന്റെതായി ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :