വമ്പന്‍ നേട്ടം, 25 മില്യണ്‍ കാഴ്ചക്കാരുമായി അനുഗ്രഹീതന്‍ ആന്റണിയിലെ കാമിനി ഗാനം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (17:15 IST)

25 മില്യണ്‍ കാഴ്ചക്കാരുമായി അനുഗ്രഹീതന്‍ ആന്റണിയിലെ കാമിനി എന്ന് തുടങ്ങുന്ന ഗാനം. സിനിമയുടെ ഇരുപത്തിയഞ്ചാമത്തെ ദിവസം 25 മില്യണ്‍ ആളുകള്‍ കണ്ട സന്തോഷം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ഒരുവര്‍ഷം മുമ്പാണ് കെ എസ് ഹരിശങ്കര്‍ പാടിയ പാട്ട് പുറത്തിറങ്ങിയത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനാണ് ഗാനം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത 'അനുഗ്രഹീതന്‍ ആന്റണി'യില്‍ ഗൗരി കിഷന്‍ ആണ് നായിക.നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെയാണ് കഥ. സെല്‍വകുമാര്‍ ഛായാഗ്രാഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :