കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 29 ഫെബ്രുവരി 2024 (12:45 IST)
ആഗ്രഹങ്ങള്‍ക്ക് അതിരില്ല. തങ്ങളുടെ പ്രിയ താരങ്ങള്‍ ഒരുതവണയെങ്കിലും തങ്ങളോട് സംസാരിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകരാണ് കൂടുതലും. അത്തരത്തില്‍ തന്റെ ആരാധകരുടെ ഒരു ആഗ്രഹം നടത്തി കൊടുത്തിരിക്കുകയാണ് നടന്‍ ജയസൂര്യ. സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡിന്റെ ഭാഗമായി നടന്‍ ജയസൂര്യ പിറന്നാള്‍ ആശംസ നേര്‍ന്നാലേ ഈ കേക്ക് മുറിക്കു എന്നെഴുതിക്കൊണ്ട് ഒരു വീഡിയോ ഒരു കുടുംബം പങ്കുവെച്ചിരുന്നു.
അനാന്‍ എന്ന കുട്ടിക്ക് പിറന്നാള്‍ ആശംസ പങ്കുവച്ചുകൊണ്ടു നിഷാദ് എന്നയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച റീല്‍ വീഡിയോയാണ് വൈറലായി മാറിയത്.ഹാപ്പി ബര്‍ത് ഡേ അനാന്‍ കേക്ക് മുമ്പിലുണ്ടെങ്കിലും അത് മുറിക്കാതെ ജയസൂര്യയുടെ കമന്റിനായി കാത്തിരിക്കുന്ന കുടുംബത്തെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയ്ക്ക് ജയസൂര്യ തന്നെ പാടിയ 'ആശിച്ചവന് ആകാശത്തുനിന്നൊരു' എന്ന ഗാനവും ചേര്‍ത്തിട്ടുണ്ട്. ഒടുവില്‍ ജയസൂര്യ കമന്റ് ചെയ്തു.
ഇവര്‍ പങ്കുവെച്ച വീഡിയോ മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ജയസൂര്യ കണ്ടത്. അതേ രസകരമായ ഒരു കമന്റ് ആണ് നടന്‍ എഴുതിയത്. എന്തായി കേക്ക് കട്ട് ചെയ്‌തോ ഇപ്പൊ ദിവസം മൂന്നുനാല് ആയില്ലേ എന്നാണ് ജയസൂര്യ ആദ്യം അവരോട് ചോദിച്ചത്.
''എന്തായി കേക്ക് കട്ട് ചെയ്‌തോ?
ഇപ്പൊ ദിവസം മൂന്നുനാല് ആയില്ലേ, ആ കേക്ക് ഇപ്പൊ എന്തായി കാണുവോ ആവോ. പുതിയ കേക്ക് വാങ്ങി മുറിക്കണം കേട്ടോ. അനാന്‍ മോന് പിറന്നാള്‍ ആശംസകള്‍''-എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ജയസൂര്യ എഴുതിയത്.
ജയസൂര്യ കമന്റ് ചെയ്ത സന്തോഷത്തിലാണ് കുടുംബം.