മുന്നില്‍ 2018 മാത്രം,യുകെയിലും അയര്‍ലന്‍ഡിലും മിന്നും പ്രകടനം പുറത്തെടുത്ത് പ്രേമലു
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 29 ഫെബ്രുവരി 2024 (11:37 IST)
Premalu
കേരളത്തിന് പുറത്തുള്ള പ്രേക്ഷകരെയും പ്രേമലു ആകര്‍ഷിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നും കോടികളാണ് സിനിമ നിര്‍മാതാവിന് നേടിക്കൊടുക്കുന്നത്. വെറും 10 ദിവസം കൊണ്ട് യുകെയിലും അയര്‍ലന്‍ഡിലും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.
മൂന്നു ലക്ഷത്തോളം യൂറോ ആണ് പത്തു ദിവസം കൊണ്ട് സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.'2018' മാത്രമാണ് ഈ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ പ്രേമലുവിനെക്കാള്‍ കളക്ഷന്‍ നേടിയ ഒരേ ഒരു മലയാളം ചിത്രം.
2024ലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് പ്രേമലു. 19 ദിവസത്തെ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ 72 കോടിയോളം കളക്ഷന്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടി.12.50 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
ആദ്യദിനം 90 ലക്ഷം രൂപ ചിത്രം നേടി. പിന്നീടുള്ള ദിവസങ്ങളില്‍ രണ്ട് കോടി കളക്ഷനും മൂന്ന് കോടി കളക്ഷനും ഒക്കെ ആയി ഉയരുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത്. മമ്മൂട്ടിയുടെ ഭ്രമയുഗം,ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകള്‍ പ്രേമലുവിന് ഭീഷണി ആയില്ല.