1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prabhas keeps his word that he will not act with Samantha

സാമന്തയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന വാക്ക് തെറ്റിക്കാതെ പ്രഭാസ്; കാരണമിത്

Prabhas
തമിഴ്, തെലുങ്ക് ഭാഷകളിലായി മിന്നും പ്രകടനം കാഴ്ചവെയ്ക്കുകയാണ് സാമന്ത. ഒരു വിധം എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും സമാന്ത അഭിനയിച്ചിട്ടുണ്ട്. തമിഴിൽ വിജയ്, വിക്രം, സൂര്യ എന്നിങ്ങനെ പോകുമ്പോൾ തെലുങ്കിൽ നാഗ ചൈതന്യ, നാനി, വിജയ് ദേവരകൊണ്ട എന്നിങ്ങനെയാണ് ലിസ്റ്റ്. എന്നാൽ, ഒരിക്കൽ പോലും പ്രഭാസിനൊപ്പം സാമന്ത അഭിനയിച്ചിട്ടില്ല.
 
സമാന്തയ്‌ക്കൊപ്പം എന്തുകൊണ്ടാണ് ഒരു സിനിമ പോലും ചെയ്യാത്തത് എന്ന ചോദ്യത്തിന് ഒരിക്കൽ പ്രഭാസ് വ്യക്തമായ ഉത്തരം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രഭാസിന്റെ നാൽപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ആ വീഡിയോ വീണ്ടും വൈറലായി. സമാന്തയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിക്കില്ല, അതിന് കാരണം ഹൈറ്റാണ് എന്നാണ് പ്രഭാസ് പറഞ്ഞത്. 
 
'ഞാൻ ആറടി ഉയരമുണ്ട്, സമാന്തയ്ക്ക് 5.2 അടി ഉയരേമേയുള്ളൂ. അങ്ങനെയുള്ള തങ്ങൾ എങ്ങനെ ഒരുമിച്ച് അഭിനയിക്കും' എന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം. എന്നാൽ ഹൈറ്റ് വ്യത്യാസമുള്ള എത്രയോ നടീ-നടന്മാർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രഭാസിനെക്കാൾ ഉയരമുള്ള റാണ ദഗുപതിയ്‌ക്കൊപ്പം പോലും സമാന്ത ജോഡി ചേർന്ന് അഭിനയിച്ചിട്ടില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഭാവിയിൽ ഇരുവരും ഒന്നിച്ചുള്ള സിനിമകൾ വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. 
അടുത്ത ലേഖനം
'പൃഥ്വിരാജിനെ വച്ച് സെന്റിമെൻസ് ചെയ്താൽ കോമഡിയാകുമെന്ന് അവർ പറഞ്ഞു': ഡോ. രവി തരകൻ ഉണ്ടായതിങ്ങനെ