'ആദ്യം നീ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്ക്, എന്നിട്ടാകാം അത്': മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് ദുൽഖർ

നിഹാരിക കെ എസ്| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (09:45 IST)
മോഹൻലാൽ-പ്രണവ് കോംബോ ഒരിക്കൽ സംഭവിച്ചിട്ടുണ്ട്. പ്രണവ് സിനിമയിൽ സജീവമാകുന്നതിന് മുൻപ്. അമൽനീരദിന്റെ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരു സീനിൽ വന്നിരുന്നു. അതുപോലെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു കോംബോ ആണ് മമ്മൂട്ടി-ദുൽഖർ സൽമാൻ. ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ സിനിമാ പ്രേമികൾ പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ, ആ ആഗ്രഹം തനിക്കും ഉണ്ടെന്ന് പറയുകയാണ് ദുൽഖർ.

മമ്മൂട്ടിയുമായി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിനൊത്ത ഒരു കഥാപാത്രവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ദുൽഖർ പറയുന്നു. മമ്മൂട്ടിയെ എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങളും കഥകളുമാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്. അതിൽ തനിക്ക് പറ്റിയ റോളുകൾ ഒന്നും ഇല്ലെന്ന് അദ്ദേഹം പറയാറുണ്ടെന്ന് ദുൽഖർ വ്യക്തമാക്കി.

സിനിമയിൽ എത്തിയത് മുതൽ അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും ഒരിക്കൽ വാപ്പച്ചിയോട് ഇത് സൂചിപ്പിക്കുകയും ചെയ്തതാണെന്ന് ദുൽഖർ വെളിപ്പെടുത്തി. ആഗ്രഹം പറഞ്ഞപ്പോൾ 'ആദ്യം നീ നിന്റേതായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്ക്' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. കരിയറിന്റെ തുടക്കത്തിൽ തന്നെ മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ഉണ്ടെന്നും അങ്ങനെയുള്ളപ്പോൾ ഒരുമിച്ച് ഒരു സിനിമ ചെയ്‌താൽ ആ ടാഗ് സ്ഥിരമായി പോകുമെന്നുമായിരുന്നു മമ്മൂട്ടി ദുൽഖറിന് നൽകിയ ഉപദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :