അധികമൊന്നും വേണ്ട, 100 കോടി മതി: രാജാസാബിനായി പ്രതിഫലം കുറച്ച് പ്രഭാസ്

നിഹാരിക കെ എസ്| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (14:13 IST)
ബ്രഹ്‌മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ക്ക് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് രാജാസാബ്. ഹൊറർ കോമഡി ഴോണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. സിനിമയ്ക്കായി പ്രഭാസ് പ്രതിഫലം കുറച്ചുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 150 കോടിയോളമാണ് നിലവിൽ പ്രഭാസിന്റെ പ്രതിഫലം. രാജാസാബിനായി പ്രതിഫലം കുറച്ച് 100 കോടി രൂപയാക്കി എന്നാണ് പ്രഭാസ് പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണ് എന്നും വാർത്തകളുണ്ട്. അതേസമയം പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു. വ്യത്യസ്ത ഗെറ്റപ്പിൽ, ഇതുവരെ കാണാത്ത ലുക്കിലാണ് പ്രഭാസ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഫാമിലി എന്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാസാബ്.

മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തും. 2025 ഏപ്രിൽ 10ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വപ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :