ഷാജി കൈലാസ് സിനിമകള്‍ കണ്ട് വളര്‍ന്നു, ഇപ്പോള്‍ അദ്ദേഹത്തിന്റെ കടുവയിലെ നായിക,അഭിമാനമെന്ന് നടി സംയുക്ത മേനോന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (14:53 IST)

കടുവയില്‍ സംയുക്ത മേനോനാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്.കടുവാക്കുന്നേല്‍ കുറുവാച്ചന്റെ ഭാര്യയായ എല്‍സ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. 26 വയസ്സുള്ള താരം തന്റെ കുട്ടിക്കാലത്ത് ഷാജി കൈലാസ് ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നതെന്നും അദ്ദേഹത്തിന്റെ തന്നെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്നും സംയുക്ത പറയുന്നു.















A post shared by Samyuktha (@iamsamyuktha_)

കടുവ ലൊക്കേഷന്‍ ചിത്രങ്ങള്‍ സംയുക്ത പങ്കുവെച്ചിട്ടുണ്ട്.കടുവ ഒരു പക്കാ മാസ്സ് എന്റര്‍ടൈനറാണ്.U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ജൂലൈ 7 വ്യാഴാഴ്ച മുതല്‍ ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :