ഇടവേളയെടുക്കില്ല, ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ജൂലൈ 2022 (17:34 IST)
ഇടവേള ബാബു അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം താത്കാലികമായി ഒഴിയുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സൂചന. സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാൻ ഇടവേള ബാബു തയ്യാറായെങ്കിലും ഈ തീരുമാനത്തോട് മറ്റ് കമ്മിറ്റി അംഗങ്ങൾക്ക് വിയോജിപ്പാണെന്നാണ് റിപ്പോർട്ട്.

തിടുക്കപ്പെട്ട് വൈകാരികമായി പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് സഹപ്രവർത്തകർ ബാബുവിന് നൽകിയ നിർദേശം. ലൈംഗികാരോപണം നേരിടുന്ന വിജയ് ബാബു അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. വിജയ് ബാബുവിൻ്റെ മാസ് എൻട്രി എന്നതലക്കെട്ടോടെ ഈ വീഡിയോ അമ്മ തങ്ങളുടെ യൂട്യൂബ് ചാനലിലും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :