അനുബന്ധ വാര്‍ത്തകള്‍
- ‘മമ്മൂക്കയ്‌ക്ക് തമിഴിലേക്ക് വീണ്ടും സ്വാഗതം’; പേട്ടയുടെ സംവിധായകന്‍ ഇനി മമ്മൂട്ടിക്കൊപ്പം ? - വൈറലായി ട്വീറ്റ്
- എന്നെക്കുറിച്ച് മാത്രമല്ല എംടിയെക്കുറിച്ചും അടൂരിനെക്കുറിച്ചും വരെ ഇത്തരത്തിൽ ആരോപണം ഉയർന്നുവന്നിട്ടുണ്ട്: പ്രിയദർശൻ
- പാന്റ്സ് ഇടാൻ മറന്നുപോയോ? - ആരാധകന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി രാകുൽ പ്രീത്
- ‘മിസ്റ്റര്‍ മോഹന്‍ലാല്‍ എന്തുചെയ്യുന്നു?’ ചോദ്യം കേട്ടതും ഞങ്ങൾ ഒന്ന് ഞെട്ടി: മോഹൻലാലിനൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് സത്യൻ അന്തിക്കാട്
- ചർച്ചകൾക്ക് ചൂടുപിടിക്കുന്നു, പൃഥ്വിരാജ് അയ്യപ്പനാകുമ്പോൾ ഉറ്റതോഴൻ വാവരായി മമ്മൂട്ടി ?
ഇത് പ്രതീക്ഷകൾക്കുമപ്പുറം, പേരൻപ് വിസ്‌മയിപ്പിക്കും; വൈറലായി വീഡിയോ
ഫെബ്രുവരി മാസത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്. മറ്റൊന്നിനും വേണ്ടിയല്ല, മമ്മൂട്ടിയുടെ അഭിനയ മികവ് കൊണ്ട് വ്യത്യസ്‌തമാകുന്ന പേരൻപിന്റെ റിലീസിനായി. ചിത്രം ഫെബ്രുവരി ഒന്നിന് റിലീസിനെത്തുന്നതിന് മുമ്പായി സംവിധായകൻ റാം പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്.
അഞ്ജലി അമീർ, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ആഴ്ച റിലീസ് ആയിരുന്നു. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
തമിഴിൽ മമ്മൂട്ടി എത്തിയതും ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം തന്നെയാണ്. അത് ഒരു അഡാർ വരവുതന്നെയാണെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ എത്തിയപ്പോൾ അത് ആഴ്‌ന്നിറങ്ങിയത് ഓരോ സിനിമാപ്രേമികളുടേയും മനസ്സിലേക്കാണ്. കണ്ണുനനയിക്കുന്ന നിരവധി രംഗങ്ങളുമായാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഗോവയിൽ വെച്ച് സിനിമ കണ്ടവരെല്ലാം മനസിൽ തൊടുന്ന വാചകങ്ങളാണ് കുറിച്ചത്.
പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മകളായി സാധനയും എത്തുന്നു. എന്തൊരു മനുഷ്യനാണ് മമ്മൂക്കയെന്നും ഉള്ളുനീറുന്ന കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ തന്നെ മനം നിറഞ്ഞുവെന്നും ആരാധകർ കുറിക്കുന്നു.