അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി ചിത്രങ്ങൾക്ക് സംഭവിക്കുന്നത് ഇതോ? പേരൻപിനെ തഴയുന്നത് ആര്?
- പേരൻപ് ക്ലാസ് പടമെന്ന് കരുതുന്നവർക്ക് തെറ്റിയോ? മമ്മൂട്ടി ഒരു അത്ഭുതം തന്നെ !
- ഞങ്ങളെ സംബന്ധിച്ച് ഇത് ഒരു അപൂർവ്വ നേട്ടമാണ്: മമ്മൂട്ടിയെക്കുറിച്ച് മോഹൻലാൽ പറയുന്നു
- അഭിനയ കുലപതിയും റാം മാജിക്കും പിന്നെ ഒരു പതിനാറുകാരിയും; പേരൻപിനെ മികച്ചതാക്കുന്നത് ഇവർ തന്നെ!
- ടിക്ടോക്ക് സെക്സ് അഡിക്റ്റുകളുടെ കേന്ദ്രമാകുന്നുവോ ?
മിഴി നിറയ്‌ക്കും ഈ രംഗങ്ങൾ; വൈറലായി പേരൻപ് വീഡിയോ
സിനിമാ പ്രേമികൾ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരൻപ്. ദേശീയ അവാർഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേരുമ്പോൾ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരു ദൃശ്യ വിരുന്ന് തന്നെ ആയിരിക്കും എന്നതിൽ സംശയമൊന്നുമില്ല. ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് ചിത്രത്തിന്റെ പ്രൊമോ വീഡിയോയാണ്.
'ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാല്‍ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീര്‍ച്ചയായും വരും' എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയായി എത്തുന്നത് സാധനയാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രെമോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പുതിയ വീഡിയോയില്‍ മമ്മൂട്ടി, സാധന, അഞ്ജലി എന്നിവരാണ് ഉള്ളത്.
റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍ നടത്തിയത്. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും ഗോവ ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് എല്ലാ വേദികളിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.