അനുബന്ധ വാര്‍ത്തകള്‍
- അഭിനയ കുലപതിയും റാം മാജിക്കും പിന്നെ ഒരു പതിനാറുകാരിയും; പേരൻപിനെ മികച്ചതാക്കുന്നത് ഇവർ തന്നെ!
- വിക്രം ആരാധകനോട് തട്ടിക്കയറുന്നു ! പ്രചരണത്തിന് പിന്നിലെ സത്യം ?
- കാളിയെ ഏറ്റെടുത്ത് ആരാധകർ, പേട്ടയുടെ രണ്ടാം ഭാഗം ഉടൻ?
- ഇനി ലണ്ടൻ മ്യൂസിയത്തിലേക്കൊന്നും പോകേണ്ട, ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ആദ്യ മ്യൂസിയം കാഴ്ചക്കാർക്കായി കാത്തിരിക്കുന്നു !
- സ്റ്റൈൽ മന്നന്റെ ടെൻ ഇയർ ചാലഞ്ച്, ചിത്രങ്ങൾ പങ്കുവച്ച് സൌന്ദര്യ രജനീകാന്ത് !
ഞങ്ങളെ സംബന്ധിച്ച് ഇത് ഒരു അപൂർവ്വ നേട്ടമാണ്: മമ്മൂട്ടിയെക്കുറിച്ച് മോഹൻലാൽ പറയുന്നു
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന രണ്ട് സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ താരങ്ങൾ ആദ്യകാലം മുതലേ നല്ല സുഹൃത്തുക്കളായിരുന്നു. പല താരങ്ങളും തമ്മിൽ മത്സരിക്കുമ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കാൻ മറന്നെങ്കിലും ഇവർ അങ്ങനെ ആയിരുന്നില്ല.
ഇവരുടെ സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മോഹൻലാൽ. ഒരു ടിവി ചാനല്‍ അഭിമുഖ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കുവച്ചത് ഇങ്ങനെയാണ്. 'മമ്മൂട്ടിക്കയെ എനിക്ക് എത്ര വര്‍ഷമായി അറിയാം, ഞങ്ങള്‍ ഏതാണ്ട് അന്‍പത്തി നാലോളം സിനിമകള്‍ ചെയ്തു. എനിക്ക് തോന്നുന്നത് മറ്റു ഒരു ഭാഷയിലെയും രണ്ടുപേര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടാകില്ല, എല്ലാ കാലത്തും രണ്ടുപേര്‍ ഉണ്ടായിരുന്നു.
എം ജി ആര്‍, ശിവാജി ഗണേശന്‍, അമിതാബ് ബച്ചന്‍, ധര്‍മേന്ദ്ര, പ്രേം നസീര്‍, സത്യന്‍, മധു, സുകുമാരന്‍ എന്നിങ്ങനെയുള്ളവ്ർ ഉണ്ടായിരുന്നു. പക്ഷെ അവര്‍ക്കൊന്നും ഒരുമിച്ച് ഇത്രയും സിനിമകള്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഇതൊരു അപൂര്‍വ നേട്ടമാണ്, ഞങ്ങള്‍ മലയാള നടന്മാര്‍ ആയതു കൊണ്ടും കേരളത്തില്‍ ജനിച്ചത് കൊണ്ടും മാത്രമാണ് അതിന് സാധിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു'.