സഹോദരിക്ക് കുഞ്ഞ് ജനിച്ചു,വല്യമ്മയായെന്ന് പേര്‍ളി മാണി, നിലക്കുട്ടിക്കൊപ്പം കളിക്കാന്‍ ആളായി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (15:11 IST)
തന്റെ സഹോദരിക്ക് കുഞ്ഞ് ജനിച്ച വിവരം അറിയിച്ച് നടി പേര്‍ളി മാണി.റേച്ചലിനും ഭര്‍ത്താവ് റൂബെനും ആണ്‍കുഞ്ഞ് ആണ് പിറന്നത്. കുഞ്ഞിനെ എത്രയും പെട്ടെന്ന് കൈയ്യില്‍ എടുത്ത് ലാളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പേര്‍ളി പറയുന്നു.

'അതൊരു ആണ്‍കുട്ടിയാണ്. എന്റെ കുഞ്ഞനുജത്തി അമ്മയായിരുന്നു. ഇനി അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. റൂബെന് നല്ല മനുഷ്യനായത് കൊണ്ട് തന്നെ നല്ല അച്ഛനാവാനും കഴിയും. ഞാന്‍ വല്യമ്മയായിരിക്കുന്നു. അഭിനന്ദനങ്ങള്‍. കുഞ്ഞിനെ കൈയിലെടുക്കാന്‍ കാത്തിരിക്കുന്നു. എല്ലാവരും അവരെ അനുഗ്രഹിക്കണം.'-പേര്‍ളി കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :