നീലു ബേബിയ്ക്ക് കൂട്ടായി കുഞ്ഞാവ എത്തി, സന്തോഷവാർത്ത പങ്കുവെച്ച് പേളിയും ശ്രീനിഷും

അഭിറാം മനോഹർ| Last Modified ഞായര്‍, 14 ജനുവരി 2024 (10:13 IST)
നടിയും അവതാരകയുമായ പേളി മാണിക്കും നടന്‍ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രീനിഷാണ് ഈ വിവരം പങ്കുവെച്ചത്. പെണ്‍ കുഞ്ഞാണ് രണ്ടാമതും പിറന്നതെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് അറിയിച്ചു. ഞങ്ങള്‍ വീണ്ടും ഒരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും ഒരുപാട് നന്ദി. ശ്രീനിഷ് കുറിച്ചു.

2019ലായിരുന്നു പേളി മാണിയുടെയും ശ്രീനിഷിന്റെയും വിവാഹം.ബിഗ്‌ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ഥികളായിരുന്നു ഒരു താരങ്ങളും. ഷോയില്‍ വെച്ച് തന്നെയാണ് ഇരുവരും പ്രണയത്തിലായത്. ആദ്യം ഇത് ബിഗ്‌ബോസ് ഗെയിം സ്ട്രാറ്റര്‍ജിയാണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇരുവരും പിന്നീട് ജീവിതയാത്രയിലും ഒപ്പം ചേര്‍ന്നു. ആലുവ ചൊവ്വരപള്ളിയില്‍ വെച്ചായിരുന്നു മുന്നുകെട്ട്.ശേഷം ശ്രീനിഷിന്റെ പാലക്കാട്ടെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു.

2021 മെയ് 21നാണ് പേളി ശ്രീനിഷ് അരവിന്ദ് ദമ്പതികള്‍ക്ക് ആദ്യ പെണ്‍കുഞ്ഞ് പിറന്നത്. നില എന്നാണ് ഈ കുഞ്ഞിന് പേരിട്ടത്. നിലു ബേബി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സുപരിചിതയാണ് താരപുത്രി. കുഞ്ഞിന്റേതായി പങ്കുവെച്ച വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വൈറലാവുക പതിവാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :