1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pathan Film News

അഞ്ചു ദിവസം കൊണ്ട് 500 കോടി ക്ലബ്ബിലെത്തി പത്താന്‍

Pathan Film News
അഞ്ചു ദിവസം കൊണ്ട് 500 കോടി ക്ലബ്ബില്‍ എത്തി പത്താന്‍. പത്താനിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് കിങ് ഖാന്‍ നടത്തിയിട്ടുള്ളത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം അഞ്ചുദിവസം കൊണ്ട് തന്നെ 500 കോടി ക്ലബ്ബില്‍ എത്തി. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. അഞ്ചാം ദിനത്തില്‍ മാത്രം 100 കോടിയോളം രൂപയാണ് ചിത്രം വാരിയത്. നാലുവര്‍ഷത്തെ ഇടവേളക്കുശേഷം എത്തിയ ഷാരൂഖാന്‍ ചിത്രമാണ് പത്താന്‍.
അടുത്ത ലേഖനം
ധോണി നിര്‍മ്മിക്കുന്ന ആദ്യ സിനിമ,' ലെറ്റ്‌സ് ഗെറ്റ് മാരീഡ്' ചിത്രീകരണം ആരംഭിച്ചു