നടി സുരേഷിന് കല്യാണം, വരന്‍ സ്‌കൂള്‍ കാല സുഹൃത്ത് ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (07:14 IST)
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളാണ് കോളിവുഡില്‍ നിറയുന്നത്. തന്റെ സ്‌കൂള്‍കാല സുഹൃത്തിനെയാണ് നടി ജീവിതപങ്കാളി ആക്കുന്നത് എന്നാണ് വിവരം.

കേരളത്തിലെ റിസോര്‍ട്ട് ഉടമയായ അദ്ദേഹം കീര്‍ത്തിയുടെ അടുത്ത സുഹൃത്ത് കൂടിയാണെന്നും പറയപ്പെടുന്നു. ഈ സ്‌കൂള്‍ സുഹൃത്തുമായി 10 വര്‍ഷത്തില്‍ കൂടുതലായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കീര്‍ത്തി സുരേഷിന്റെ അമ്മയും നടിയുമായ മേനക റിപ്പോര്‍ട്ട് നിഷേധിച്ചു, കീര്‍ത്തിയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റായ വാര്‍ത്തയാണെന്നും വിഷയത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :