1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Parvathy Thiruvothu against Super Stardom

മലയാളത്തിലെ മികച്ച അഭിനേതാക്കള്‍ ഫഹദ്, ആസിഫ്, റിമ; സൂപ്പര്‍താര പദവികൊണ്ട് ഒരു ഗുണവുമില്ലെന്നും പാര്‍വതി തിരുവോത്ത്

മലയാളത്തിലെ മികച്ച മൂന്ന് ആക്ടഴേസ് ആരാണെന്ന് ചോദിച്ചപ്പോള്‍ ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരെയാണ് പാര്‍വതി പറഞ്ഞത്

Parvathy Thiruvothu against Super Stardom
സിനിമയിലെ സൂപ്പര്‍താര പദവി വെറും സമയം പാഴാക്കലെന്ന് നടി പാര്‍വതി തിരുവോത്ത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സൂപ്പര്‍ ആക്ടര്‍ എന്നു വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും സൂപ്പര്‍താര പദവി കൊണ്ട് എന്തെങ്കിലും ഉപകാരം സമൂഹത്തിനു ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും പാര്‍വതി പറഞ്ഞു. 
 
' സൂപ്പര്‍താര പദവി ആര്‍ക്കും ഒന്നും നല്‍കുന്നില്ല. അത് വെറും സമയംകൊല്ലിയാണ്. സൂപ്പര്‍താരമെന്ന് പറയുമ്പോള്‍ എന്താണെന്ന് എനിക്കറിയില്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പര്‍സ്റ്റാറിന്റെ അര്‍ത്ഥം മനസിലാകുന്നില്ല. ഒരാളെ സ്വാധീനിക്കുന്നതാണോ, ഇമേജ് ആണോ, താരാരാധന മൂത്ത് ഭ്രാന്തായി ആള്‍ക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. അതേസമയം എന്നെ സൂപ്പര്‍ ആക്ടര്‍ എന്നു വിളിക്കുമ്പോള്‍ ഞാന്‍ ഹാപ്പിയാണ്,' പാര്‍വതി പറഞ്ഞു.  
മലയാളത്തിലെ മികച്ച മൂന്ന് ആക്ടഴേസ് ആരാണെന്ന് ചോദിച്ചപ്പോള്‍ ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരെയാണ് പാര്‍വതി പറഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വന്നു തുടങ്ങിയിട്ടുണ്ട്. ഈഗോ കാരണമാണ് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സീനിയര്‍ അഭിനേതാക്കളുടെ പേര് പാര്‍വതി പറഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയില്‍ മിക്കവരുടെയും പ്രതികരണം. നാല് വര്‍ഷം മുന്‍പത്തെ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്.
 
 
അടുത്ത ലേഖനം
'അന്നത് ബോഡി ഷെയ്മിങ് ആണെന്ന് അറിയില്ലായിരുന്നു'; ആ കളിയാക്കൽ ഇന്നും മഹിമ നമ്പ്യാർ മറന്നിട്ടില്ല