കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 19 ഡിസംബര്‍ 2023 (09:04 IST)
ആർഡിഎക്സ് എന്ന സിനിമയിലൂടെയാണ് മഹിമ നമ്പ്യാർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ തുടങ്ങിയതാണെങ്കിലും താരം കോളിവുഡിലായിരുന്നു സജീവം.മാസ്റ്റർപീസ്, മധുര രാജ, വാലാട്ടി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബോഡി ഷെയ്മിങ്ങിനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'എന്റെ ക്ലാസിലെ ബോയ്‌സ് ഒക്കെ എന്നെ ഉണക്ക മത്തി എന്ന് വിളിക്കുമായിരുന്നു. അന്നത് ബോഡി ഷെയ്മിങ് ആണെന്ന് നമുക്ക് അറിയില്ലലോ. അന്ന് എന്നെ ഉണക്ക മത്തി എന്ന് വിളിച്ചവർ ഇപ്പോൾ എന്നെ ഒന്ന് കാണണം. ഇപ്പോൾ അത്യാവശ്യം ഡീസന്റ് ആയിട്ടുള്ള ലുക്ക് ഉണ്ട് എന്നാണ് തോന്നുന്നത്. അന്ന് ഉണക്ക മത്തി എന്ന് വിളിച്ചെങ്കിൽ ഇപ്പോൾ പച്ചമത്തിയെന്ന വ്യത്യാസം മാത്രമേയുള്ളൂ',- മഹിമ നമ്പ്യാർ പറഞ്ഞു.