1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Parava film's DVD

സൂപ്പർ ഹിറ്റായി പറവയുടെ ഡിവിഡിയും

ഹിറ്റായി പറവയുടെ ഡിവിഡിയും

Parava
തിയറ്ററില്‍ വന്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു പറവ. എന്നാൽ ഇപ്പോൾ പറവയുടെ ഡിവിഡിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സൗബിന്റെ സംവിധാനത്തിലുള്ള അരങ്ങേറ്റ ചിത്രമായിരുന്നു പറവ. സിനിമ റിലീസ് ചെയുന്നത് പോലെ തന്നെയാണ് ആരാധകര്‍ പറവയുടെ ഡിവിഡി റിലീസിന് വേണ്ടിയും കാത്തിരുന്നത്.
 
സാധാരണയായി സിനിമ റിലീസ് ചെയ്‌ത് 80 ദിവസങ്ങൾക്ക് ശേഷം മലയാളത്തില്‍ ഡിവിഡി വിപണിയിലെത്തുന്നതാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നായിരുന്നു പറവയുടെ റിലീസ്. കഴിഞ്ഞ ദിവസം ദുൽഖർ തന്നെയാണ് ചിത്രത്തിന്റെ ഡിവിഡി പുറത്തിറക്കുന്ന തീയതി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
 
പറവയുടെ ഡിവിഡി, ബ്ലൂറേ എന്നിവയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുവെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ ക്രെഡിറ്റും സൗബിൻ മച്ചാനുളളതാണെന്നും ദുൽഖർ പറയുന്നു. ആരാധകരുടെ ക്ഷമ നശിച്ചപ്പോൾ അവർ ആ വിഷമം ട്രോളുകളാക്കി പുറത്തിറക്കുകയായിരുന്നു. അൻവർ റഷീദ്–അമൽ നീരദ് പ്രൊഡക്ഷൻസ് ആണ് സിഡി പുറത്തിറക്കിയത്.
About Writer
Rijisha M.
അടുത്ത ലേഖനം
സൂര്യയ്ക്ക് വില്ലൻ മോഹൻലാൽ, ബജറ്റ് നൂറ് കോടി!