'ഒന്നൂടെ കളത്തില്‍ ഇറങ്ങേണ്ടേ?', ചോദ്യവുമായി 'ഓപ്പറേഷന്‍ ജാവ' സംവിധായകന്‍ തരുണ്‍ മൂര്‍ത്തി !

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 9 മാര്‍ച്ച് 2021 (12:48 IST)

തിയറ്ററുകളിലെത്തി നാലാഴ്ച്ച പിന്നിട്ടിരിക്കുകയാണ് ഓപ്പറേഷന്‍ ജാവ. നല്ല പ്രതികരണങ്ങള്‍ ലഭിച്ചു കൊണ്ട് സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചന നല്‍കിക്കൊണ്ട് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഒന്നൂടെ കളത്തില്‍ ഇറങ്ങേണ്ടേ? എന്ന് ചോദിച്ചു കൊണ്ട് ബാലു വര്‍ഗീസിനും അലക്‌സാണ്ടര്‍ പ്രശാന്തിനും ഒപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചു. നേരത്തെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു. 2-3 വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ ഇത് നടക്കുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സൈബര്‍ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ഓപ്പറേഷന്‍ ജാവ'.മലയാള സിനിമയില്‍ ആദ്യമായാണ് സൈബര്‍ കുറ്റകൃത്യങ്ങളെ ഇത്രയധികം ആഴത്തില്‍ ഒരു സിനിമയില്‍ വരച്ചു കാണിക്കുന്നത്.അതുതന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണവും.
ബാലു വര്‍ഗീസ്, ലുക്മാന്‍, വിനായകന്‍, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, മമിത ബൈജു, വിനീത കോശി, ജോണി ആന്റണി, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :