'ഓപ്പറേഷന്‍ ജാവ' മറ്റു ഭാഷകളിലേക്ക് റീമേക്ക്, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (09:08 IST)

ഈ വര്‍ഷം പുറത്തിറങ്ങിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് 'ഓപ്പറേഷന്‍ ജാവ'. വലിയ താരനിര ഇല്ലെങ്കിലും പ്രമേയം കൊണ്ട് ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ സിനിമ മറ്റു ഭാഷകളിലേക്ക് കൂടി പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. തങ്ങള്‍ക്ക് വിവിധ ഭാഷകളില്‍ നിന്ന് റീമേക്ക് ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുളള ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തുവരുമെന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനമാക്കിയുള്ള കഥ ആയതിനാല്‍ മറ്റ് ഭാഷകളിലെ പ്രേക്ഷകരെയും ചിത്രത്തിന് ആകര്‍ഷിക്കാനാകും എന്നത് ഉറപ്പാണ്.

മാത്രമല്ല, മലയാളത്തില്‍ 'ഓപ്പറേഷന്‍ ജാവ'ക്ക് രണ്ടാം ഭാഗം ഉണ്ടാകും. 2-3 വര്‍ഷത്തിനുശേഷം രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടാം ഭാഗത്തിലും ഇതേ ടീം അണിനിരക്കുമോ എന്നത് കണ്ടറിയണം. ബാലു വര്‍ഗീസ്, ലുക്മാന്‍, വിനായകന്‍, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, വിനീത കോശി, ജോണി ആന്റണി, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :