പോരാട്ടത്തിന്റെ കഥ,'പടവെട്ട്' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 മെയ് 2022 (15:11 IST)

രാജീവ് രവിയുടെ 'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നിവിന്‍പോളി. ഇപ്പോഴിതാ തന്റെ മറ്റൊരു ചിത്രം കൂടി നടന്‍ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു.

'പടവെട്ട്' സെപ്റ്റംബര്‍ 2 ന് തീയേറ്ററുകളിലെത്തും.

''എല്ലാ പ്രതിസന്ധികള്‍ക്കും എതിരെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥ. ഞങ്ങളുടെ സ്നേഹത്തിന്റെ 'പടവെട്ട്' നിങ്ങളുടെ അടുത്തുള്ള ഒരു സിനിമയില്‍ 2022 സെപ്റ്റംബര്‍ 2-ന് റിലീസ് ചെയ്യുന്നു.'-നിവിന്‍പോളി കുറിച്ചു.
നടന്‍ സണ്ണി വെയ്ന്റെ പ്രൊഡക്ഷന്‍ ബാനറാണ് പടവെട്ട് നിര്‍മ്മിച്ചത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പടവെട്ട് സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കെതിരെ ലൈംഗിക ആരോപണമായി യുവതി എത്തിയിരുന്നു.
ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും, സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം നിര്‍മ്മാതാക്കള്‍ സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :