ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഷെയ്ന്‍ നിഗത്തിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി സംവിധായകന്‍ ടി.കെ രാജീവ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (08:55 IST)

ഷെയ്ന്‍ നിഗത്തിന്റെ 26-ാം ജന്മദിനമാണ് ഇന്ന്. 1995 ഡിസംബര്‍ 21 നാണ് നടന്‍ ജനിച്ചത്. ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ റിലീസിനൊരുങ്ങുന്നു. ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കി.

ടി.കെ രാജീവ് കുമാര്‍ നടന് പിറന്നാള്‍ ആശംസകളും നേര്‍ന്നു.
ബര്‍മുഡ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.2022ല്‍ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും ടി.കെ രാജീവ് കുമാര്‍ പറഞ്ഞിരുന്നു.ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :