1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. On the Auspicious day of Hanuman Jayanti, UMF starts rollings it's second production venture, Shefeekkinte Santhosham: Unni mukundan

അച്ഛനൊപ്പം ഉണ്ണിമുകുന്ദന്‍ എത്തി,നടന്‍ രണ്ടാമതായി നിര്‍മ്മിക്കുന്ന സിനിമ,'ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണം തുടങ്ങി

Shefeekkinte Santhosham
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' പൂജ ചടങ്ങുകളോടെ ആരംഭിച്ചു.സിനിമയൊരു റിയലിസ്റ്റിക് ഫണ്‍ മൂവിയാണ്.'ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
'ഹനുമാന്‍ ജയന്തിയുടെ ശുഭദിനത്തില്‍, യുഎംഎഫ് അതിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമായ ''ഷെഫീക്കിന്റെ സന്തോഷം'' ചിത്രീകരണം ആരംഭിക്കുന്നു. നിങ്ങളുടെ സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ഹനുമാന്‍ സ്വാമി നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ'- ഉണ്ണിമുകുന്ദന്‍ കുറിച്ചു.
നാട്ടിന്‍പുറത്തെ ചായക്കടകളെ ഓര്‍മ്മിപ്പിക്കുംവിധം ഉള്ള ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. 'ഈ ചില്ലുകൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ്ണ പലഹാരങ്ങളാണോ' എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവന്നത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
ആ കഥാപാത്രം ഇന്നസെന്റിനേക്കാള്‍ നന്നായി ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് തോന്നിയിട്ടുണ്ട്; ഇഷ്ട കഥാപാത്രത്തെ കുറിച്ച് ജഗതി ശ്രീകുമാര്‍