സാമന്തയുടെ ശാകുന്തളം റിലീസ് പ്രഖ്യാപിച്ചു, വരുന്നത് 5 ഭാഷകളില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (11:53 IST)
സാമന്തയുടെ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ നോക്കിക്കാണുന്ന ചിത്രമാണ് ശാകുന്തളം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ശകുന്തളയായി നടി വേഷമിടുന്നു. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ നാലിന് ചിത്രം തിയേറ്ററിലെത്തും.മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.

ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദേവ് മോഹന്‍ ആണ് നായകന്‍.അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :