കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 29 ജൂണ്‍ 2022 (15:00 IST)
2022-ല്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ തെലുങ്ക് സെലിബ്രിറ്റിയായി ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍.2021ലും അല്ലു തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.
തെലുങ്കില്‍ താരങ്ങളുടെ പട്ടികയില്‍ അല്ലു അര്‍ജുന്‍ ഒന്നാമതും രാം ചരണ്‍ രണ്ടാമതുമാണ്. കോളിവുഡ് താരങ്ങളുടെ പട്ടികയില്‍ വിജയ് ആണ് മുന്നില്‍. സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ പത്തൊമ്പതാം സ്ഥാനത്തും വിജയ് 22-ാം സ്ഥാനത്തുമാണ്. 2021 ജനുവരി 1 മുതല്‍ 2022 ജൂണ്‍ 23 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക.