വെട്രി മാരന്‍ അല്ല,'ദളപതി 69'സംവിധാനം ചെയ്യുന്നത് മറ്റൊരാള്‍, സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (15:07 IST)
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ് തന്റെ അഭിനയജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു.2026 തമിഴ്നാട് തിരഞ്ഞെടുപ്പിന് മുമ്പ് നടന്‍ അവസാന ചിത്രമായ 'ദളപതി 69' പൂര്‍ത്തിയാക്കും. ഈ ചിത്രം ആര് സംവിധാനം ചെയ്യും എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

'ദളപതി 69' വെട്രി മാരനാണ് സംവിധാനം ചെയ്യുന്നതെന്നും തെലുങ്കില്‍ നിന്നുള്ള ഒരു പ്രമുഖ പ്രൊഡക്ഷന്‍ ഹൗസ് പ്രൊജക്റ്റ് നിര്‍മ്മിക്കുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വെട്രി മാരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന 'മാര്‍ക്ക് ആന്റണി' നിര്‍മ്മാതാവ് വിനോദ് കുമാര്‍ ഈ റിപ്പോര്‍ട്ടിനോട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു, റിപ്പോര്‍ട്ട് വെറും റൂമര്‍ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

അറ്റ്ലി അല്ലെങ്കില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് 'ദളപതി 69' സംവിധാനം ചെയ്യാനുള്ള സാധ്യത എന്നും പറയപ്പെടുന്നു.
വിജയ് ഇപ്പോള്‍ വെങ്കട്ട് പ്രഭുവിനൊപ്പം 'ഗോട്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്, ചിത്രത്തിന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുകയാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :