മാളില്‍ നിന്ന് ഇറങ്ങി ഓടി ഷൈന്‍ ടോം ചാക്കോ, നടന് എന്തുപറ്റി ?കാരണം തിരഞ്ഞ് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (13:07 IST)
നടന്‍ ഷൈന്‍ ടോം ചാക്കോ അഭിനയത്തിലും ജീവിതത്തിലും വ്യത്യസ്ത ശൈലി പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. താരത്തിന്റെ പ്രതികരണങ്ങളും മാനറിസങ്ങളിലും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താന്‍ മറ്റുള്ളവരെ പോലെയല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നടന്‍. കഴിഞ്ഞദിവസം കൊച്ചിയിലെ ഒരു മാളില്‍ നിന്നും ഇറങ്ങിയോടുന്ന ഷൈന്‍ ടോമിനെയാണ് ആരാധകര്‍ ശ്രദ്ധിച്ചത്. വൈകുന്നേരം ആയിരുന്നു സംഭവം.

അടുത്തിടെ ഒരു സിനിമയുടെ പ്രചാരണാര്‍ത്ഥം ഷൈന്‍ ടോം ചെണ്ട കൊട്ടിയത് വാര്‍ത്തയായി മാറിയിരുന്നു. പക്ഷേ ഈ ഓട്ടത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഷൈന്‍ ഓടിയപ്പോള്‍ പുറകെ ഓടിയവരും മുന്നില്‍ നിന്നും തടയാന്‍ ശ്രമിച്ചവരെല്ലാം വീഡിയോയില്‍ കാണാനാകുന്നു.

സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ഓടിയതാണെന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. പുതിയ സിനിമയുടെ പ്രൊമോഷനാണോ അതുമല്ലെങ്കില്‍, ഏതെങ്കിലും പരിപാടിയില്‍ അതിഥിയായി എത്തിയതിന്റെ ഭാഗമായി നടത്തിയ വേറിട്ട കാര്യമാണോ എന്നതും അറിവില്ല.

കമലിന്റെ 'വിവേകാനന്ദന്‍ വൈറലാണ്' എന്ന സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമ അധികകാലം തിയറ്ററുകളില്‍ നിന്നില്ല.

ധാരാളം ആരാധകരുള്ള നടനാണ് ഷൈന്‍ ഇന്ന്. നടനെ കണ്ടാല്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :