യൂണിഫോമില്‍ ചുംബിക്കുന്ന രംഗം,'ഫൈറ്റര്‍' സിനിമയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (13:10 IST)
സിദ്ധാര്‍ത്ഥ ആനന്ദ് സംവിധാനം ചെയ്ത 'ഫൈറ്റര്‍'സിനിമയിലെ ചുംബനരംഗം ചര്‍ച്ചയായി മാറിയിരുന്നു.ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും കഥാപാത്രങ്ങള്‍ യൂണിഫോമിലാണ് ചുംബിക്കുന്നത്. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് വന്നിരിക്കുകയാണ്. യൂണിഫോമില്‍ ചുംബിക്കുന്ന രംഗത്തിലൂടെ വ്യോമസേനയെ അപമാനിക്കുന്നുവെന്നാണ് ആരോപണം.അസം സ്വദേശിയും വ്യോമസേനാ വിംഗ് കമാന്ററുമായ സൗമ്യ ദീപ് ദാസാണ് സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ യൂണിഫോം കേവലം ഒരു വസ്ത്രം അല്ലെന്നും അത് ദേശ സുരക്ഷയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും ധീരതയുടെയും അച്ചടക്കത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണെന്നും നോട്ടീസില്‍ ഊ പറയുന്നു. ഫൈറ്ററിലെ ചുംബനരംഗം വ്യോമസേനയ്ക്ക് അപമാനമാണ്. ദേശത്തെ സ്‌നേഹിക്കുന്ന തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു. യൂണിഫോം ധരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ചെയ്തിങ്ങള്‍ മൂല്യത്തിന് നിരക്കാത്തതാണ് എന്നാണ് നോട്ടീസില്‍ എഴുതിയിരിക്കുന്നത്.

ഹൃത്വിക് റോഷന്റെ 'ഫൈറ്റര്‍' തുടക്കം പതിയെ ആയിരുന്നുവെങ്കിലും രണ്ടാം വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മൊത്തം ആഭ്യന്തര കളക്ഷന്‍ 178.60 കോടിയായി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 200 കോടി നേടുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ല.'ഫൈറ്റര്‍' ഞായറാഴ്ച 300 കോടി കടന്നിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :