പ്രതിഫലം 4 കോടിയായോ ? രസകരമായ മറുപടി നല്‍കി രശ്മിക മന്ദാന

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (13:01 IST)
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമല്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 900 കോടിയോളം കളക്ഷന്‍ സിനിമ നേടി.പഠാനും ജവാനും പിന്നാലെ ബോളിവുഡിലെ വലിയ വിജയം കൂടിയായി മാറി അനിമല്‍.

സിനിമയിലെ നായികയായ രശ്മിക മന്ദാനയുടെ പ്രണയ വാര്‍ത്തകള്‍ ആയിരുന്നു സിനിമയുടെ വിജയ ശേഷം കൂടുതല്‍ പ്രത്യക്ഷപ്പെട്ടത്.
വിജയ് ദേവരക്കൊണ്ടയുമായി നടി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നു റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇരു താരങ്ങളും അത് തള്ളി.

അനിമല്‍ തന്ന വിജയത്തിനുശേഷം രശ്മിക തന്റെ പ്രതിഫലം നാല് കോടിയായി ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ വിജയങ്ങള്‍ നടിയുടെ താരം മൂല്യം ഉയര്‍ത്തി. എന്നാല്‍ വാര്‍ത്ത കണ്ട ശേഷം രശ്മിക നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

''ഇതെല്ലാം കണ്ടതിനു ശേഷം എനിക്കിത് യഥാര്‍ഥത്തില്‍ പരിഗണിക്കണമെന്നു തോന്നുന്നു.. എന്തിനാണെന്ന് എന്റെ നിര്‍മാതാക്കള്‍ ചോദിച്ചാല്‍ ഞാന്‍ പറയും ''പുറത്തുള്ള മാധ്യമങ്ങള്‍ ഇത് പറയുന്നു സാര്‍.. അതുകൊണ്ട് അവരുടെ വാക്കുകള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ എന്തു ചെയ്യാനാ?'',-എന്നാണ് രശ്മിക പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :