കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ശ്രുതിഹാസന്‍ സിനിമയോ? ലോകേഷിനൊപ്പമുള്ള ചിത്രത്തിന് പിന്നില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (14:58 IST)
സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജമല്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ട ഒരു ചിത്രം.നടി ശ്രുതി ഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും പരസ്പരം മുഖത്തോട്ട് നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം.

ശ്രുതിയും ലോകേഷും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഇതൊരു മ്യൂസിക് ആല്‍ബം ആണെന്നും പറയപ്പെടുന്നു. ഹ്രസ്വചിത്രമാണെന്നും കേള്‍ക്കുന്നുണ്ട്. ഇതുവായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.
കെ പോപ്പ് ആരാധകരുടെ 'ഡെലുലു ഈസ് ദ സൊലൂലൂ' ( ഭ്രമാത്മകതയിലൂടെ പരിഹാരം കണ്ടെത്തുക) എന്ന വാക്യത്തെ പരിഷ്‌കരിച്ച് ഇനിമേല്‍ 'ഡെലൂലൂ, ഈസ് ദ ന്യൂ സൊലൂലൂ' എന്ന് എഴുതി കൊണ്ടാണ് ചിത്രം പുറത്തുവന്നത്.

2022ല്‍ ലോാകേഷ് സംവിധാനം ചെയ്ത് കമലഹാസന്‍ നായകനായി എത്തിയ വിക്രം നിര്‍മ്മിച്ചത് രാജമല്‍ ഇന്റര്‍നാഷണല്‍ ആയിരുന്നു.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമായിരുന്നു വിക്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :