കെ ആര്‍ അനൂപ്|
Last Modified ശനി, 21 ഓഗസ്റ്റ് 2021 (08:55 IST)
സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് അനു സിതാരയും നിമിഷ സജയനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒഴിവ് സമയം കിട്ടുമ്പോഴെല്ലാം ഇരുവരും കണ്ടുമുട്ടാറുണ്ട്. 'ഒരു കുപ്രസിദ്ധ പയ്യന്‍'എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ പരിചയം വളര്‍ന്ന് പരസ്പരം എന്തും തുറന്നു സംസാരിക്കാറുള്ള സുഹൃത്തുക്കളായി മാറി രണ്ടുപേരും.ഇപ്പോഴിതാ ഓണ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നിമിഷ. ചിത്രങ്ങള്‍ കണ്ടയുടന്‍ സുന്ദരിയെന്ന് വിളിച്ചുകൊണ്ട് ആനുവും എത്തി.
ഒന്നിച്ചുള്ള ചിത്രങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ രണ്ടുപേരും പങ്കുവയ്ക്കാറുണ്ട്. നായാട്ടും മാലിക്കും പുറത്തിറങ്ങിയപ്പോള്‍ നിമിഷയെ ആശംസിച്ചു കൊണ്ട്
അനു സിതാര എത്തിയിരുന്നു.