കെ ആര്‍ അനൂപ്|
Last Modified ശനി, 23 ജൂലൈ 2022 (10:54 IST)
'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍. മൂക്കുത്തി അണിഞ്ഞുള്ള താരത്തിന്റെ പുതിയ ഫോട്ടോ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ബിജുമേനോന്‍, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലുകേസ്. ചിത്രത്തില്‍ നിമിഷ സജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'ഇന്നലെ വരെ' എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.