അനുബന്ധ വാര്‍ത്തകള്‍
- 'കത്തനാര്‍' വരുന്നു, പുതിയ വിശേഷങ്ങളുമായി ജയസൂര്യ
- 'ആട് - 3' ഇല്ലേ സേവ്യറേ..? ചോദ്യവുമായി സണ്ണി വെയ്ന്‍
- വമ്പന്‍ നേട്ടം, തമിഴിനേക്കാള്‍ സൂര്യയുടെ 'സൂരറൈ പോട്ര്' ലെ ഒരു ഗാനം ഹിറ്റായത് തെലുങ്കില്‍, വീഡിയോ
- സൂര്യയുടെ നായികയാകാന്‍ രജീഷ വിജയന്,'ജയ് ഭീം' ക്യാരക്ടര്‍ ലുക്ക് പുറത്ത്
- 'പുഷ്പ' ചിത്രീകരണം അവസാനഘട്ടത്തില്‍, അല്ലു അര്ജുന് ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ ഇതാ !
ചെങ്കല്‍ ചൂളയിലെ മിടുക്കന്മാര്‍ ഇനി സിനിമയിലേക്ക്, ആദ്യ ചിത്രം നിക്കി ഗല്‍റാണിയ്‌ക്കൊപ്പം
സൂര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി തയ്യാറാക്കിയ അയന്‍ സിനിമയിലെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലെങ്ങും തരംഗമായി മാറിയിരുന്നു. ചെങ്കല്‍ ചൂളയിലെ മിടുക്കന്മാര്‍ ഇനി സിനിമയിലേക്ക്. കണ്ണന്‍ താരമക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിലാണ് ഇവര്‍ക്ക് അവസരം ലഭിച്ചത്.
അര്‍ജുനും നിക്കി ഗല്‍റാണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. നായിക കഥാപാത്രമായ നിക്കിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളായാണ് കുട്ടി താരങ്ങള്‍ വേഷമിടുന്നത്. മലയാളത്തിലും തമിഴിലും ആയാണ് സിനിമ ഒരുങ്ങുന്നത്.നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍, എന്‍എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.