അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിന്റെ ആദ്യ പ്രണയം; പെണ്‍കുട്ടിയുടെ പേരാണ് രസകരം
- 'വയസ് 42 ആയി, വിവാഹം ഇല്ലേ'; അത് നടക്കുമെന്ന് സൂചന നല്കി നന്ദിനി
- എടച്ചേന കുങ്കന് സുരേഷ് ഗോപിയായിരുന്നു; മമ്മൂട്ടിയുമായുള്ള പിണക്കത്തെ തുടര്‍ന്ന് 'നോ' പറഞ്ഞു
- പ്രേമത്തിലെ നായികമാരില്‍ ഒരാള്‍, ഈ കുട്ടി താരത്തെ മനസ്സിലായോ ?
- വെഡ്ഡിങ് ഫോട്ടോയ്ക്ക് പിന്നാലെ നിറവയറുമായി ശ്രുതി രജനികാന്ത്; ഇതെന്ത് പറ്റിയെന്ന് ആരാധകര്‍, കിടക്കാന്‍ നേരം തലയണ കണ്ടില്ലെങ്കില്‍ അടി മേടിക്കുമെന്ന് അശ്വതി
അന്ന് ഫഹദിന്റെയും മമ്മൂട്ടിയുടെയും നായിക; സഹതാരവുമായി ബന്ധം ആരോപിച്ച് സിനിമയില്‍ വിലക്ക്
നികിത തുക്രാല്‍ എന്ന നടിയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തി തരേണ്ട ആവശ്യമില്ല. ഫഹദ് ഫാസില്‍ ആദ്യമായി നായകനായി അഭിനയിച്ച കൈയെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത് നികിതയാണ്. പിന്നീട് ബസ് കണ്ടക്ടറില്‍ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചു. എന്നാല്‍, കന്നഡ സിനിമയില്‍ സജീവമായിരുന്ന നികിത തുക്രാലിന്റെ സിനിമ ജീവിതത്തില്‍ പലപ്പോഴും വിവാദങ്ങള്‍ വേട്ടയാടി. അതിലൊന്നായിരുന്നു സഹതാരവുമായുള്ള ഗോസിപ്പ്. അതിന്റെ പേരില്‍ നികിത സിനിമയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവന്നു.
കന്നഡ താരം ദര്‍ശനുമായാണ് നികിതയുടെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. നടന്‍ ദര്‍ശനുമായി നികിതയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദര്‍ശന്റെ ഭാര്യയാണ് രംഗത്തെത്തിയത്. ദര്‍ശനും നികിതയും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയത്. ഒടുവില്‍, ദര്‍ശന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് 2011 സെപ്റ്റംബറില്‍ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) നികിതയ്ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍, തനിക്ക് ദര്‍ശനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ നികിത അന്നേ എതിര്‍ത്തിരുന്നു.