'മമ്മൂക്കയെ വായ്‌നോക്കിയതല്ല',വൈറല്‍ ഫൊട്ടോയിലെ നോട്ടത്തെക്കുറിച്ച് നിഖില വിമല്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (09:02 IST)

'ദി പ്രീസ്റ്റ്' പോലെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ഫോട്ടോ. വളരെ വേഗം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. നടി ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ചിത്രത്തിനെ ട്രോളി കൊണ്ട് രംഗത്തെത്തിയിരുന്നു. വൈറല്‍ ഫൊട്ടോയിലെ നോട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് നിഖില.

താന്‍ അത്യാവശ്യം വായ് നോക്കുന്നയാളാണ്. പക്ഷേ മമ്മൂക്കയെ വായ്‌നോക്കിയതല്ലെന്ന് നിഖില പറഞ്ഞു. അദ്ദേഹം സംസാരിക്കുന്നത് താന്‍ കേട്ടു കൊണ്ടിരിക്കുകയായിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു. ഭയങ്കര എക്സൈറ്റഡായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമിലെടുത്ത ഫൊട്ടോ ആയതു കൊണ്ടാണ് വായ് നോട്ടം പോലെ ആയതെന്ന് നിഖില വ്യക്തമാക്കി. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :